ഗർഭിണിയുടെ വയറിൽ കൈവെച്ച് അനുഗ്രഹം; വിവാദത്തെ തുടർന്നു സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി

single-img
21 April 2019

ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി.ശ്രീലക്ഷ്മിയുടെ വയറില്‍  സുരേഷ് ഗോപി കൈവെച്ച് അനുഗ്രഹിച്ചത് വൻവിവാദംക്ഷണിച്ചു വരുത്തിയിരുന്നു. സുരേഷ് ഗോപിയുടെ പ്രവർത്തിയെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് കുടുംബം അന്തിക്കാട്ടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.

സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം കാത്തു നിന്നു. സുരേഷ് ഗോപിയുടെ വാഹനം കടന്നുപോയപ്പോള്‍ ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടി. ഇത് കണ്ട് സുരേഷ് ഗോപി വാഹനം നിര്‍ത്തുകയും വയറില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഫോട്ടോ സമുഹമാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് വിവാദമായത്. ഇതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയും, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് എത്തിയത്.