ഡൽഹിക്കെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന് 12 ലക്ഷം രൂപ പിഴയും കിട്ടി

single-img
21 April 2019

ഇന്ന് നടന്ന ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തില്‍ കിങ്സ് ഇലവൻ പഞ്ചാബ് തോറ്റതിന് പിന്നാലെ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന് പിഴയും കിട്ടി. കളിയിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അശ്വിന് 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചത്. രണ്ടാമതായി ബൗൾ ചെയ്ത പഞ്ചാബിന് നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ ചെയ്ത് തീർക്കാനായിരുന്നില്ല. അതാണ് ശിക്ഷാനടപടിയിലേക്ക് നയിച്ചത്.

കൂടുതൽ സമയം ഓവര്‍നിരക്കിൽ എടുത്തതിനെ തുടര്‍ന്ന് ഈ സീസണില്‍ ആദ്യമായാണ് പഞ്ചാബ് ശിക്ഷവാങ്ങുന്നത്. ഇതേ വീഴ്ച വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ സസ്പെൻഷൻ പോലുള്ള നടപടികള്‍ നേരിടേണ്ടി വരും. അതുപോലെതന്നെ, ടൂർണമെന്റിൽ ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് പിഴ ശിക്ഷ‌ ലഭിക്കുന്ന നാലാമത്തെ നായകനാണ് രവിചന്ദ്ര അശ്വിൻ.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ്മ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രാജസ്ഥാൻ‌ റോയൽസ് ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ എന്നിവരാണ് നേരത്തെ ടീമിന്റെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നിരുന്നത്.