തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണം; ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ: മേജര്‍ രവി

single-img
21 April 2019

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധാകന്‍ മേജര്‍ രവി.

ഇത്തരത്തിലുള്ള തരംതാണ ആക്രമണങ്ങളില്‍ നിന്നും ദയവു ചെയ്ത് വിട്ടുനില്‍ക്കണമെന്നും ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണമെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണം. സൗഹൃദത്തെ മനസിലാക്കൂ. അതിന് വില നല്‍കൂ. ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഞാന്‍ ഇതിനെ അപലപിക്കുന്നു. ബിജു മേനോന് എന്റെ എല്ലാ പിന്തുണയും…ജയ് ഹിന്ദ്