തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ ഇകഴ്ത്തി കാണിക്കുന്നു: ഖേദം പ്രകടിപ്പിച്ചോ എന്നകാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ശ്രീധരൻപിള്ള

single-img
21 April 2019

തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ  പി എസ് ശ്രീധരൻ പിള്ള. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുകയാണെന്നും താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സത്യം തന്റെ ഭാഗത്താണെന്നും മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിവാദ പ്രസ്താവനകളില്‍ ശ്രീധരന്‍ പിള്ള തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തുടര്‍ന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്.