ബിജെപി മത സമുദായ സ്പർദ്ധ വളർത്തില്ല; പാര്‍ട്ടിയിലെ ആരെങ്കിലും അങ്ങനെ ചെയ്താൽ ആയാളെ ആദ്യം തല്ലുന്നത് താനായിരിക്കുമെന്ന് ശ്രീധരൻപിള്ള

single-img
21 April 2019

മത-സമുദായ സ്പര്‍ധ വളര്‍ത്തുന്നതോ പടര്‍ത്തുന്നതോ ആയ പാര്‍ട്ടിയല്ല ബിജെപിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പാര്‍ട്ടിയിലെ ആരെങ്കിലും അത്തരത്തില്‍ സംസാരിച്ചാല്‍ ആയാളെ ആദ്യം തല്ലുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായത്തെയും ഞങ്ങള്‍ അപമാനിക്കില്ല. എല്ലാവരോടും ബഹുമാനമേയുള്ളു. അത് എല്ലാവര്‍ക്കും അറിയാമെന്നും ശ്രീധരന്‍പിള്ള  വ്യക്തമാക്കി.

ഞങ്ങള്‍ ഉന്നയിക്കുന്നത് ഭക്തര്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചാണെന്നും അല്ലാതെ ശബരിമല ശാസ്താവിനെയും വിശ്വാസത്തെയും പറഞ്ഞ് വോട്ടുപിടിക്കുന്നില്ലെന്നും  ശ്രീധരൻ പിള്ള പറഞ്ഞു. എത്രയോ പാവങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയെ പോലും ജയിലില്‍ അടച്ചു. ഇത്തരംകാര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഉന്നയിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഇത്തവണ കേരളത്തില്‍ ബിജെപി വിജയിക്കും. ഏതൊക്കെ മണ്ഡലങ്ങളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇരുമുന്നണികളുടെയും ഗ്രാഫ് താഴോട്ടാണെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.