തൃശൂരിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർഥി പ്രവീൺ കെ.പിക്ക്

single-img
21 April 2019

സിനിമയിലൂടെ തിരഞ്ഞെടുപ്പിലേക്ക് പ്രവീൺ കെ.പി യുടെ സ്ഥാനാർത്ഥിത്വം തൃശൂരിൽ ചർച്ചയാവുന്ന

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ഡയമണ്ട് ചിഹ്നത്തിൽ മത്സരിക്കുന്ന നടനും സംവിധായകനുമായ പ്രവീൺ കെപി.ക്ക് ജനപിന്തുണയേറുന്നു.

പ്രവീൺ മുന്നോട്ട് വെക്കുന്ന “ഞങ്ങൾ സമം നിങ്ങൾ” എന്ന ജനകീയ മുദ്രാവാക്യം, പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയിൽ അക്ഷരാർത്ഥത്തിൽ തൃശൂരിലെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സോംനാഥ്‌ ഭാരതിയും പ്രവീണിന്റെ “ഞങ്ങൾ സമം നിങ്ങൾ” എന്ന മുദ്രാവാക്യത്തിന് ഡൽഹിയിൽ വച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സ്വാതന്ത്രവും, അവകാശങ്ങളും നിഷേധിക്കപെട്ട് കഴിയുന്ന ജനതയിൽ പ്രതികരണ ശേഷിയുയർത്തുകയെന്നുള്ള കാഴ്ചപ്പാടാണ് പ്രവീണിന്റെ സ്ഥാനാർഥിത്വത്തിന് പിന്നിൽ.

ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യരാണ്. താൻ വിജയിച്ചു കഴിഞ്ഞാൽ ജനങ്ങളുടെ അവകാശങ്ങൾക്ക് ഔദാര്യം പോലെ കാത്തുനിൽക്കേണ്ടി വരില്ലെന്നും, ജനാധിപത്യത്തിലെ പരമാധികാരികളായ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ജനസേവകനാകാനാവും തന്റെ ശ്രമമെന്നും പ്രവീൺ കെ.പി മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് തന്റെ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി പ്രവീണിന്റെ അനാൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.

സമൂഹ നന്മക്കായി ജനകീയ പോരാട്ടത്തിന്റെ കഥയാണ് അനാൻ പറയുന്നത്. ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത് എന്നുള്ള ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു.

തൃശൂരിന് പുറമെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും പ്രവീൺ മത്സരിക്കുന്നുണ്ട്.