`ഇന്നച്ചനു´ വേണ്ടി മമ്മൂട്ടി പ്രചരണത്തിന് എത്തി; പ്രവർത്തകർ വരവേറ്റത് ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ

single-img
21 April 2019

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്.  ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഇന്നസെൻ്റിനു വേണ്ടിപെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തു.

പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയിൽ മമ്മൂട്ടി എത്തിയപ്പോൾ ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ എതിരേറ്റത്. പ്രവർത്തകർ തന്നെയാണ് മമ്മൂട്ടിയെ ഇന്നസെൻ്റ് പ്രചരണം നടത്തുന്ന തുറന്ന വാഹനത്തിൽ എത്തിച്ചത്.

ഇന്നച്ചൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഏറെ കാലമായി സഹപ്രവര്‍ത്തകനുമാണ്, അദ്ദേഹത്തിന്എല്ലാവിധത്തിലുള്ള വിജയാശംസകളും നേരുന്നു-  മമ്മൂട്ടി പ്രസംഗത്തിൽ പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല ഇന്നസെൻ്റിനുവേണ്ടി തെരഞ്ഞെടുപ്പ് വേദിയിൽ മമ്മൂട്ടി വോട്ട് അഭ്യർത്ഥിക്കുന്നത്. 2014ല്‍ ആദ്യതവണ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും വോട്ടഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു.
ചാലക്കുടിയില്‍ ഇന്നസെന്റിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ്