തൊണ്ടയില്‍ മീന്‍മുള്ള് കുരുങ്ങിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി !

single-img
21 April 2019

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ എന്ത് ചെയ്യും?. സാധാരണ രീതിയില്‍ ചോറ് വിഴുങ്ങിയും, പഴം കഴിച്ചുമൊക്കെ അത് നീക്കാന്‍ വഴിയുണ്ടെങ്കിലും ഇവിടെ വ്യത്യസ്തമായ ഒരു വഴി പരീക്ഷിച്ച് പണി വാങ്ങിയിരിക്കുകയാണ് ലില്ലി എന്ന യുവതി. ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം.

ഒരു ആഘോഷത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയത്. കുറെ പരിശ്രമിച്ചുവെങ്കിലും അത് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. പിന്നീടാണ് സ്പൂണ്‍ ഉപയോഗിച്ച് മീന്‍ മുള്ള് പുറത്തെടുക്കുവാന്‍ ഇവര്‍ തീരുമാനിച്ചത്.

എന്നാല്‍ ഇവര്‍ സ്പൂണ്‍ വായില്‍ ഇട്ടപ്പോള്‍ അബദ്ധത്തില്‍ അത് വിഴുങ്ങി പോയി. ആരോഗ്യ പ്രശ്‌നമോ മറ്റൊന്നും തോന്നാതിരുന്ന ഇവര്‍ സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്കു ശേഷമാണ് ആശുപത്രിയില്‍ പോകാന്‍ തയാറായത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.

പിന്നീട് ദീര്‍ഘനേരം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുക്കുകയായിരുന്നു. ഈ യുവതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

https://www.youtube.com/watch?time_continue=28&v=qrXpphbqF2A