കൊല്ലത്ത് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

single-img
21 April 2019

കൊല്ലം കടക്കലില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചെല്ലപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി ചെല്ലപ്പന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു.

മഴ പെയ്താല്‍ ചോരുന്ന വീടായതിനാല്‍ കുറച്ചുനാളുകളായി പെണ്‍കുട്ടിയും അമ്മയും മൂന്നരവയസുകാരിയായ സഹോദരിയും ചെല്ലപ്പന്റെ വീട്ടിലായിരുന്നു രാത്രിയില്‍ താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ രാത്രിയില്‍ എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.