തിരഞ്ഞെടുപ്പിൻ്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ പ്രേമചന്ദ്രൻ വിമർശനത്തിനതീതനല്ലെന്ന് കെഎൻ ബാലഗോപാൽ

single-img
21 April 2019

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമർശനമുയർത്തി പ്രസ്തുത മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ എൻ ബാലഗോപാൽ. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. വഞ്ചനയാണ് അവര്‍ കാണിച്ചത്. മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

തന്നെ സംഘപരിവാര്‍ അനുഭാവിയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായും മുൻപ് എന്‍.കെ.പ്രേമചന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.