കേരളാ പൊലീസിന്റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജം

single-img
21 April 2019

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്ന തരത്തില്‍ കേരളാ പൊലീസിന്റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജം. യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കേരള പൊലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.