പത്തനംതിട്ടയില്‍ താമര വിരിയും; എല്ലാ കണക്കുകൂട്ടലുകളേയും തകര്‍ക്കുന്ന ഭൂരിപക്ഷം നേടും: കെ സുരേന്ദ്രന്‍

single-img
21 April 2019

പത്തനംതിട്ടയില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ശബരിമലയുടെ കാര്യത്തില്‍ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പിന്തുണയാണ് തനിക്ക് മണ്ഡലത്തില്‍ ലഭിക്കുന്നത്. വിശ്വാസത്തിനൊപ്പം വികസനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലങ്ങളില്‍ നിന്ന് നേടിയ വോട്ടുകളെ അപേക്ഷിച്ച് ത്രികോണ മത്സരത്തില്‍ ജയിച്ചുകയറാനുള്ള മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ ബിജെപി നേടുമോ എന്ന എതിരാളികളുടേയും മാധ്യമങ്ങളുടേയും സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം മറുപടി നല്‍കും. എല്ലാ കണക്കുകൂട്ടലുകളേയും തകര്‍ക്കുന്ന ഭൂരിപക്ഷമായിരിക്കും എന്‍ഡിഎ പത്തനംതിട്ടയില്‍ നേടുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.