ആലപ്പുഴ മുൻ ഡിസിസി സെക്രട്ടറിയും കുടുംബവും എൻഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു

single-img
21 April 2019

ആലപ്പുഴ ഡിസിസി  മുൻ സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. മുൻ ഡിസിസി സെക്രട്ടറിയും സേവാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ദിവാകര പണിക്കരാണ് ബിജെപിയിൽ അംഗത്വമെടുത്തത്.

എഐസിസി ജനറൽ സെക്രട്ടറി ആയിരുന്ന കെ വാസുദേവ പണിക്കരുടെ  സഹോദരനാണ് ദിവാകര പണിക്കർ. ആലപ്പുഴയിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് ദിവാകര പണിക്കർ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സത്യകുമാർ ദിവാകര പണിക്കർക്ക് അംഗത്വം നൽകി ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.