Latest News

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം

ഈസ്റ്റർ ദിനമായ ഇന്ന് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുൾപ്പെടെ വിവിധയിടങ്ങളില്‍ സ്‌ഫോടനം. ക്രിസ്ത്യന്‍പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്.  കൊളംബോ കൊച്ചിക്കാട് സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും കട്ടാനയിലും നടന്ന സ്‌ഫോടനനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം. അഞ്ച് ഇടങ്ങളില്‍ എങ്കിലും സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ പഞ്ചനക്ഷത്രഹോട്ടലിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

ആസൂത്രണത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്‌ഫോടന പരമ്പരകള്‍.