പോലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികളുടെ ഭാരമേറിയ പെട്ടി ചുമന്ന് കളക്ടര്‍ ടിവി അനുപമ; കയ്യടിയുമായി സോഷ്യല്‍ മീഡിയ

single-img
20 April 2019

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞൈടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വിജയം ഉറപ്പിക്കാനായി എല്ലാ തന്ത്രങ്ങളും പയറ്റിയാണ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ഇങ്ങിനെയുള്ള തെരഞ്ഞെടുപ്പ്കാ ഴ്ചകള്‍ക്കിടയില്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

തെരഞ്ഞെടുപ്പ് ചുമതലയുള്ള പോലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികള്‍ അടങ്ങുന്ന ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കളക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തമുഖത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ അനുപമയ്ക്ക് സാധിച്ചിരുന്നു.

 
https://www.facebook.com/abdulnazer.kachadi/videos/2231673410247784/