മാവേലിക്കരയിൽ താൻ ജയിക്കും; വയനാട്ടിൽ രാഹുൽഗാന്ധി തുഷാറിനോട് തോൽക്കും: ബിജെപി സ്ഥാനാർത്ഥി തഴവ സഹദേവൻ

single-img
20 April 2019

മാവേലിക്കര ലോക്‌സഭാമണ്ഡലത്തില്‍ ഇത്തവണ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന്‍. പ്രളയ സമയത്ത്  ഡല്‍ഹിയിലിരുന്ന് ചില വര്‍ത്തമാനം പറഞ്ഞതല്ലാതെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണ് യുഡിഎഫ് സിറ്റിങ് എംപിയെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കരയില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും  തഴവ സഹദേവൻ വ്യക്തമാക്കി. വിശ്വാസികളെ വിഭജിക്കുന്നതല്ലാതെ അവർക്ക് വേണ്ടി യുഡിഎഫും എൽഡിഎഫും ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് രാഹുല്‍ ഗാന്ധി പരാജയപ്പടുമെന്നും അദ്ദേഹം പറഞ്ഞു.