പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ്: സെൻകുമാറിൻ്റെ വെളിപ്പെടുത്തൽ

single-img
20 April 2019

പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ആണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. കേസന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥ തന്നോട് പറഞ്ഞകാര്യമാണിതെന്നു തന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സെന്‍കുമാര്‍ ഡിജിപി ആയിരുന്ന സമയത്താണ് പെരുമ്പാവുര്‍ പീഡന- കൊലപാതക കേസുണ്ടാകുന്നത്. സിപിഎം കണ്ണൂര്‍ വിഭാഗവുമായി പോലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ടെന്നും ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുസ്തകത്തില്‍ പറയുന്നു. പോലീസ് രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സെന്‍കുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

വിജിലന്‍സ് ഡിജിപിയായിരുന്ന ജേക്കബ് തോമസ് നിഗൂഡതകളുള്ള മനുഷ്യനെന്ന് പറയുമ്പോള്‍ തന്നെ ഡിജിപി ആകുന്നത് തടയുവാന്‍ വേണ്ടി ലോക്‌നാഥ് ബെഹറ ശ്രമിച്ചിരുന്നുവെന്നും തുറന്നടിക്കുന്നു.