കാർണിവൽ സിനിമാസിന് രാജ്യാന്തര അംഗീകാരമായ പിസിഎംഎംഐ റേറ്റിങ്

single-img
20 April 2019

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പ്രമുഖ മൾട്ടിപ്ലെക്സ് തിയേറ്റര്‍ ശൃംഖലയായ കാർണിവൽ സിനിമാസിന് വീണ്ടുമൊരു ചരിത്രനേട്ടം. യുഎസിലെ സിഎംഎംഐ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പീപ്പിൾ കെയ്പ്പബിളിറ്റി മെച്യൂരിറ്റി മോഡൽ (പീപ്പിൾ സിഎംഎംഐ) ലെവൽ-3 റേറ്റിങ് കാർണിവൽ സിനിമാസിന് ലഭിച്ചു. അന്താരാഷ്‌ട്ര തലത്തിലുള്ള ഈ അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമ കമ്പനിയാണ് ഡോ. ശ്രീകാന്ത് ഭാസി നേതൃത്വം നൽകുന്ന കാർണിവൽ സിനിമാസ്.

കമ്പനിയുടെ സിഎച്ച്ആർഒ ആയ പ്രശാന്ത് നാരായണന്‍റെ മുഖ്യ മേൽനോട്ടത്തിൽ അമേയ കാരാംബെ, ലളിത റാവൂൽ മഹാബ്രെ എന്നിവരടങ്ങുന്ന സംഘമാണ് ലെവൽ മൂന്ന് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സ്ഥാപനത്തിന്‍റെ മാറ്റത്തിനുള്ള മാതൃകയാണ് സിഎംഎംഐയുടെ പീപ്പിൾ കെയ്പ്പബിളിറ്റി മച്യൂരിറ്റി മോഡൽ. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, ഭരണ നിർവഹണം, സാങ്കേതികവിദ്യ, നടപടിക്രമങ്ങൾ തുടങ്ങിയവയിൽ ഏറ്റവും മികച്ച മാതൃകകൾ നേടിയെടുക്കുന്നതിനുള്ള സഹായമാണ് സിഎംഎംഐ പ്രദാനം ചെയ്യുന്നത്.