കോഴിക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവിൻ്റെ ഭാര്യയ്ക്കു വേണ്ടി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രി; അന്തംവിട്ട് ബിജെപി നേതൃത്വം

single-img
20 April 2019

കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രി എത്തിയത് എൻഡിഎ നേതൃത്വത്തിൽ ഞെട്ടലുണ്ടാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറി എം.കെ ഹംസയുടെ ഭാര്യയുമായ നുസ്‌റത്ത് ജഹാനെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല. വോട്ടുചോദിച്ചത്  എത്തിയത്. 

നുസ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അത്തേവാല മോദിയുടെ വികസന അവകാശ വാദങ്ങളുയര്‍ത്തിയാണ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. നിലവില്‍ കോഴിക്കോട് എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടെന്നിരിക്കെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുചോദിച്ചിരിക്കുന്നത്. 

എന്തുകൊണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുയ്ക്കാതെ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു അവര്‍ വ്യക്തമായി മറുപടി നല്‍കിയില്ല. അത്തേവാലയുമായി തനിക്ക് കഴിഞ്ഞ 17വര്‍ഷമായുള്ള പരിചയമാണെന്നും  കിങ് ഫിഷന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്ഷ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ടെന്നും നുഹ്രത്ത് ജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്തി നരേന്ദ്രമോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 30കോടി ഗ്യാസ് കണക്ഷന്‍ വിതരണം, മുദ്രായോജന പ്രകാരം കോടിക്കണക്കിനു ആളുകള്‍ക്ക് യാതൊരു ഗ്യാരന്റിയുമില്ലാതെ ലോണ്‍ ലഭിച്ചു. ആവാസ് യോജന പ്രകാരം കോടിക്കണക്കിനു ആളുകള്‍ക്ക് സ്ഥിരമായി വീടുലഭിച്ചു.’ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് അത്തേവാല വോട്ട് ചോദിച്ചത്.