വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിജു കാക്കത്തോട് പിൻമാറി; തൻ്റെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നൽകാൻ നിർദ്ദേശം

single-img
20 April 2019

വയ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി​യും ഗോ​ത്ര സം​സ്ഥാ​ന ചെ​യ​ർ​മാ​നുമായ മാ​യ ബി​ജു കാ​ക്ക​ത്തോ​ട് മത്സരത്തിൽ നിന്നും പിൻമാറി. അദ്ദേഹം എ​ൻ​ഡി​എ വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി​യും ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു.

ക​ൽ​പ്പ​റ്റ എ​ൻ​ഡി​എ ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ നി​ന്നും സൗ​ഹാ​ർ​ദ്ദ​പൂ​ർ​വം പി​ൻ​മാറുകയാണെന്ന് അദ്ദേഹം അറിയിച്ചു. തനിക്കു നൽകുവാനിരിക്കുന്ന ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വോ​ട്ടു​ക​ൾ തുഷാർ വെള്ളാപ്പള്ളിക്ക് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വ​യ​നാ​ട്ടി​ൽ പ​തി​നാ​യി​രം കോ​ടി​ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ചെല​വാ​ക്കി. അ​തൊ​ക്കെ എ​വി​ടെ​പോ​യെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഗോ​ത്ര ജി​ല്ലാ ക​ണ്‍​വീ​ന​ർ ന​രാ​യ​ണ​ൻ ചു​ണ്ട​പ്പാ​ടി, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.