ഇടതുപക്ഷം വയനാട്ടിൽ നടത്തുന്ന റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയും: എൻ എസ് മാധവൻ

single-img
19 April 2019

വയനാട്ടിൽ നടക്കുന്ന ഇടതുപക്ഷ റാലി കണ്ടാൽ വയനാട് ജില്ല എന്നത് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. വയനാട്ടിൽ കഴിഞ്ഞ ദിവസം ഇടതുമുന്നണി സംഘടിപ്പിച്ച റാലിയുടെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം അമിത് ഷാക്കെതിരെ രം​​ഗത്തെത്തിയത്.

https://twitter.com/NSMlive/status/1118885061489647616

വയനാട്ടിൽ യുഡിഎഫ് റാലി നടത്തിയപ്പോൾ വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് സംശയം തോന്നുമെന്ന വാദവുമായി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. യുഡിഎഫ് റാലിയിൽ നിറഞ്ഞുനിന്ന മുസ്ലീം ലീഗിന്‍റെ പതാകകൾ കണ്ടായിരുന്നു അമിത് ഷായുടെ പരാമർശം.

അമിത് ഷാ നടത്തിയ പരാമർശം വർഗ്ഗീയമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും കാട്ടി മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ തന്റെ വയനാടിനെക്കുറിച്ചുള്ള പാകിസ്താൻ പരാമർശത്തിൽ മാപ്പ് പറയില്ല എന്നാണു അമിത് ഷായുടെ നിലപാട്.