അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ‌ മത്സരിക്കാൻ തയ്യാർ: രജനീകാന്ത്

single-img
19 April 2019

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന അടുത്ത തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. ഇപ്പോൾ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ‌ മത്സരിക്കാൻ സദാ സന്നദ്ധനാണെന്നും രജനീകാന്ത് ഇന്ന് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിം​ഗാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്. 72 ശതമാനം പോളിം​ഗാണ് തമിഴ്നാട്ടിൽ ഉണ്ടായത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുൻപേ തന്നെ പ്രഖ്യാപിച്ച കാര്യം ആവർത്തിക്കുകയായിരുന്നു ഇന്ന് രജനീകാന്ത്.