അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത വിഷമത്തില്‍ യുവാവ് വിരല്‍ മുറിച്ചുകളഞ്ഞു

single-img
19 April 2019

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു. ദളിത് യുവാവായ പവന്‍ കുമാറാണ് വിരല്‍ മുറിച്ചത്. ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം. വോട്ട് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് പവന്‍ കുമാര്‍ കൈവിരല്‍ മുറിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഭോലാ സിംഗും എസ്പിബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി യോഗേഷ് വര്‍മ്മയും തമ്മിലാണ് ബുലന്ദ്ഷഹറില്‍ മത്സരം. സിറ്റിംഗ് എംപിയാണ് ഭോലാ സിംഗ്.