അനു സിത്താരയെ അപമാനിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ യുവാവിന്‍റെ പോസ്റ്റ്‌; ‘ന്യായീകരിക്കാന്‍ നില്‍ക്കരുത്’ എന്ന് യുവാവിനോട് അനുവിന്റെ ഭര്‍ത്താവ് വിഷ്ണു

single-img
19 April 2019

മലയാള സിനിമയിലെ മുന്‍നിര നടിയാണ് അനു സിത്താര. വിവാഹശേഷം സിനിമയില്‍ സജീവമായ അനു ഭർത്താവിന്റെ പിന്തുണയാണ് തന്റെ ശക്തി എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ ഇതാ സിനിമാ ആസ്വാദകരുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ അനു സിത്താരയെ അപമാനിച്ച ആളിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഭർത്താവ് വിഷ്ണു പ്രസാദ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പിൽ തന്റെ ഭാര്യ അനുസിത്താരയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മോശമായ ഭാഷയിൽ സംസാരിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്‌ ചെയ്തിരിക്കുന്ന യുവാവിനോട് ‘അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന മുടന്തൻ ന്യായം പറയണ്ട’ എന്ന് അദ്ദേഹം പറയുന്നു.

അനുവിനെപറ്റി പോസ്റ്റിലൂടെ മോശം കമന്റ് പ്രചരിപ്പിച്ച വിഷ്ണു ജയകുമാർ എന്ന വ്യക്തി എസ്എഫ്ഐ- കാരനാണ്. മുൻപും ഇതിന് സമാനമായ പ്രവർത്തികൾ ഈ ഗ്രൂപ്പിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.