വോട്ട് ചെയ്യുമ്പോള്‍ വിശ്വാസികള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണം; കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല; സഭയെ ഒരു ശക്തിക്കും ഇല്ലായ്മ ചെയ്യാനാവില്ല: സൂസൈപാക്യം

single-img
19 April 2019

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ വിശ്വാസികള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനമായ ഇന്ന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു കെ.സി.ബി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.

കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.

‘നഗര മധ്യത്തിലൂടെ ക്രിസ്തുവിനെ അനുഗമിച്ച നാം നാല് ഭാഗത്തും വിവിധ പാര്‍ട്ടികളുടെ വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്ററുകള്‍ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്’.

‘തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രധാന്യം നല്‍കുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ്. സ്ഥാനാര്‍ഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ് ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന’തെന്നും സുസെപാക്യം പറഞ്ഞു.

ത്യാഗത്തിന്റെ സ്മരണ പുതുക്കി തിരുവനന്തപുരത്ത് നടന്ന കുരിശിന്റെ വഴിയിലായിരുന്നു ക്ലിമ്മിസ് ബാവയുടെ സന്ദേശം. വിവിധ കത്തോലിക്ക സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി പാളയത്ത് തന്നെ സമാപിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, കര്‍ദിനാള്‍ മാര്‍ ബെസേലിയോസ് ക്‌ളിമ്മിസ് കാതോലിക്ക ബാവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.