വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്; കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: പിഎസ് ശ്രീധരന്‍ പിള്ള

single-img
19 April 2019

മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിന് പിന്നിലുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ല. ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു. ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനാവില്ല. കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.