ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികള്‍ ഒളിവില്‍

single-img
19 April 2019

ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ കോട്‌വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷാംലി ജില്ലയിലെ ഖാന്‍ദര്‍വാലി ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരി യുവതിയെ ബൈക്കില്‍ കയറ്റിയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

മരുന്നുവാങ്ങാനുള്ള പണം എടുക്കാനായി ബാങ്കിലേക്ക് പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.