ഗോവയെ പരാജയപ്പെടുത്തി പഞ്ചാബ് സന്തോഷ് ട്രോഫി ഫൈനലിൽ

single-img
19 April 2019

ലുധിയാന: ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ ഗോവയെ രണ്ടിനെതിരെ ഒരുഗോളിന് പരാജയപ്പെടുത്തി പഞ്ചാബ് സന്തോഷ് ട്രോഫി ഫുഡ്ബോൾ ടൂർണമെന്റ് ഫൈനലിൽ കടന്നു. ഹർജിന്ദർ സിംഗാണ് പഞ്ചാബിനായി വിജയഗോൾ സ്വന്തമാക്കിയത്. കളിയുടെ നിർണ്ണായകമായ പന്ത്രണ്ടാം മിനിറ്റിൽ ജസ്പ്രീത് പഞ്ചാബിനായി അദ്യ ഗോൾ നേടിയിരുന്നു. ആദ്യപകുതിയിൽ ഉടനീളം ആവേശത്തോടെ കളിച്ച പഞ്ചാബ് നിരവധി അവസരങ്ങൾ പാഴാക്കുകയും ചെയ്തു.

മത്സരത്തിലെ ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിലായ ഗോവ തിരിച്ചുവരവിനായി നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കണ്ടു. ഇടയ്ക്ക് പകരക്കാരാനായി ഇറങ്ങിയ റൊണാൾഡോ ഒവാരിയോയാണ് ഗോവയ്ക്കായി സമനില ഗോൾ സ്വന്തമാക്കിയത്.

കളിയുടെ അവസാനനിമിഷം വരെ ഇരുടീമുകളും വീറോടെ പൊരുതിയയപ്പോൾ അവസാനമിനിറ്റിലാണ് പഞ്ചാബ് വിജയഗോൾ നേടിയത്. സർവീസസ്- കർണാടക മത്സരത്തിലെ വിജയികളെ ഫൈനലിൽ പഞ്ചാബ് നേരിടും. വരുന്ന ഞായറാഴ്ചയാണ് ഫൈനൽ.