സുരേഷ് ഗോപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചതിന് പ്രിയ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം

single-img
19 April 2019

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചാരണത്തിനെത്തിയ നടി പ്രിയ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. പ്രിയയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജിലാണ് രോഷം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്. പ്രിയ വര്‍ഗീയ വാദിയാണെന്നും സംഘിയാണെന്നുമാണ് കൂടുതലുമുള്ള കമന്റുകള്‍.

തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് പ്രിയ സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിച്ചത്. ഇതേ പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചതിന് നടന്‍ ബിജു മേനോനും കടുത്ത വിമര്‍ശനം നേരിടുകയാണ്.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമര്‍ശിച്ചും ഏതിര്‍ത്തും കമന്റുകള്‍ സജീവമാകുന്നത്.