വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകവേ നവവധുവിനെ മുന്‍ കാമുകന്‍ തട്ടിക്കൊണ്ടു പോയി

single-img
19 April 2019

സിക്കാര്‍: വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന നവവധുവിനെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടു പോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് വധുവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി  തട്ടിക്കൊണ്ട് പോകുകയായിരുന്നു.

ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ്  മുന്‍ കാമുകനായ അങ്കിത് സെവ്ഡയും  കൂട്ടാളികളും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു.