പ്രസംഗിച്ചുകൊണ്ടിരിക്കെ ഹര്‍ദിക് പട്ടേലിന് കരണത്തടി; പ്രതി പിടിയില്‍

single-img
19 April 2019

ഗുജറാത്തിലെ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ പൊതുവേദിയില്‍ കരണത്തടിച്ചു. സുരേന്ദ്രനഗറില്‍ കോണ്‍ഗ്രസിന്റെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ കയറിയ യുവാവ് ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല. അതിക്രമത്തിനുപിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.
‘ബി.ജെ.പി ഞാന്‍ മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. പക്ഷേ ഞാന്‍ മിണ്ടാതിരിക്കില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രചാരണത്തിനായി മഹിസാഗര്‍ ജില്ലയില്‍ ഹെലികോപ്ടറില്‍ എത്താനുള്ള ഹാര്‍ദികിന്റെ നീക്കം കഴിഞ്ഞദിവസം കര്‍ഷകര്‍ തടഞ്ഞിരുന്നു. പ്രസംഗത്തില്‍ ഹാര്‍ദിക് ഇതിനെ വിമര്‍ശിച്ചിരുന്നു.