സൗന്ദര്യം പോരെന്ന കാരണത്താല്‍ ഭര്‍ത്താവിനെ തീ കൊളുത്തി കൊന്നു; ഭാര്യ അറസ്റ്റില്‍

single-img
19 April 2019

ഉത്തര്‍പ്രദേശിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബറേലി സ്വദേശി സത്യവീര്‍ സിങ്ങിനെയാണ് സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭാര്യ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യവീര്‍ സിങ്ങിന്റെ ഭാര്യ പ്രേംശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

വെളുത്ത നിറമുള്ള പ്രേംശ്രീയ്ക്ക് ഇരുണ്ട നിറത്തിലുള്ള സത്യവീറിനോട് എന്നും അവജ്ഞയായിരുന്നു. ഭര്‍ത്താവിന്റെ സൗന്ദര്യത്തില്‍ അസ്വസ്ഥയായിരുന്ന പ്രേംശ്രീ സത്യവീര്‍ ഉറങ്ങുന്ന സമയത്ത് ദേഹത്ത് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

സത്യവീര്‍ കറുത്തതു മൂലം തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ലെന്ന് പ്രേംശ്രീ പലപ്പോഴായി പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഹര്‍വീര്‍ സിങ് പോലീസിനോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതകരാകുന്നത്. ഇവര്‍ക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.