ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ള ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി തോമസ്‌ ചാഴികാടന്‍ ! വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്സഭയിലെത്തുന്ന ആദ്യ സിഎ ക്കാരനാകും ചാഴികാടന്‍

single-img
19 April 2019

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന തോമസ്‌ ചാഴികാടന്‍ വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് എത്തുന്ന ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് എന്ന അംഗീകാരം ചാഴികാടന് ലഭിക്കും.

കേരളത്തില്‍ ആദ്യമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റായ ഒരാള്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മുമ്പ് നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും നിയമസഭയിലെ ഏക ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ചാഴികാടന്‍ ആയിരുന്നു.

നിയമസഭാ സാമാജികനല്ലാതിരുന്ന സമയത്തും ചാഴികാടന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിരുന്നു. ചാഴികാടനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് കോട്ടയത്ത് ചാര്‍ട്ടേഡ് അക്കൌണ്ടന്റ് കമ്പനി നടത്തിവരുന്നുണ്ട്.

ഇദ്ദേഹത്തിന്റെ ഭാര്യ ആണ്‍ ടൌണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ഡയറക്ടറായി വിരമിച്ച ആളാണ്‌.