കുമ്മനത്തിൻ്റെ നിലവാരത്തിലേക്ക് താഴരുത്: ചിദാനന്ദപുരിയ്ക് എതിരെ വിശ്വഭദ്രാനന്ദ ശക്തിബോധി‌

single-img
18 April 2019

ശബരിമല കർമസമിതി നേതാവ് ചിദാനന്ദപുരിയ്ക്ക് എതിരെ വിശ്വഭദ്രാനന്ദ ശക്തിബോധി‌. ശ​ബ​രി​മ​ല വി​ഷ​യത്തിൽ കുമ്മനത്തിന്റെ നിലവാരമുളള ഒരു ആർഎസ്എസ് പ്രചാരകനായാണ് ചിദാനന്ദപുരി മാറിതയിരിക്കുന്നതെന്നും ശബരിമല തെ​ര​ഞ്ഞെ​ടു​പ്പ്​ വി‍ഷ‍യ​മാ​ക്കി ഇ​ട​ത്​ മു​ന്ന​ണി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള ചി​ദാ​ന​ന്ദ​പു​രി​യു​ടെ നി​ല​പാ​ട്​ അ​ദ്വൈ​ത​ദ​ര്‍ശ​ന​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും വിശ്വഭദ്രാനന്ദ ശക്തിബോധി ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി.

ര​ണ്ടെ​ന്ന ഭേ​ദ​ബു​ദ്ധി ഇ​ല്ലാ​ത്ത ഏ​കാ​ത്മ​ദ​ര്‍ശ​ന​മാ​ണ് അ​ദ്വൈ​തം. ആ ​നി​ല​യി​ല്‍  സ്ത്രീ-​പു​രു​ഷ​ന്‍, യു​വ​തി-​യു​വാ​വ്, ബ്രാ​ഹ്മ​ണ​ന്‍-​അ​ബ്രാ​ഹ്മ​ണ​ന്‍ തു​ട​ങ്ങി​യ ഏ​തു ഭേ​ദ​ബു​ദ്ധി​യും അ​ദ്വൈ​ത വി​രു​ദ്ധ​മാ​ണ്.നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ ചി​ദാ​ന​ന്ദ​പു​രി​യെ പ​ത്തി​നും അ​മ്പ​ത്ത​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍ കാ​ണു​ക​യോ കാ​ല്‍ക്ക​ല്‍ വീ​ണ്​ ന​മി​ക്കു​ക​യോ ചെ​യ്യു​മ്പോൾ അ​ദ്ദേ​ഹ​ത്തി​ന്റെ ബ്ര​ഹ്മ​ച​ര്യ​ത്തി​ന് ഉ​ല​ച്ചി​ലേ​തും  ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍, നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​യ്യ​പ്പ​സ്വാ​മി​യെ യു​വ​തി​ക​ൾ ദ​ർ​ശി​ച്ചാ​ലും തേ​ജഃ​ക്ഷ​യം ഉ​ണ്ടാ​വി​ല്ല.തന്റേതിനോളം ഉൾക്കരുത്തുളളതല്ല അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം എന്ന് കരുതാനുളള അഹങ്കാരം ചിദാനന്ദപുരിക്കില്ലെങ്കിൽ ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന​ത്തി​ല്‍ അ​ദ്ദേ​ഹം അ​ദ്വൈ​ത​ദ​ര്‍ശ​ന​പ്ര​കാ​രം നി​ല​പാ​ട്​ തി​രു​ത്ത​ണ​മെ​ന്ന് ശ​ക്തി​ബോ​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ചു​രു​ങ്ങി​യ പ​ക്ഷം യു​വ​തി​പ്ര​വേ​ശ​ന​വും അ​യ്യ​പ്പ​നാ​മ​വും പ​റ​ഞ്ഞു അ​ദാ​നി​മാ​ര്‍ക്ക് പാ​ദ​പൂ​ജ ചെ​യ്യു​ന്ന ബിജെപി രാ​ഷ്​​ട്രീ​യ​ത്തി​ന്​ വോ​ട്ട്​ പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പി​ന്‍വാ​ങ്ങ​ണമെന്നും വിശ്വഭദ്രാനന്ദ ആവശ്യപ്പെട്ടു.