ആരും വോട്ട് ചെയ്യാന്‍ എത്താതെ ഉത്തര്‍പ്രദേശിലെ പോളിംഗ് ബൂത്ത്

single-img
18 April 2019

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍സിക്രി മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലാണ് വോട്ട് ചെയ്യാന്‍ ആരും എത്താതിരുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരാള്‍ പോലും ഇവിടെ വോട്ട് ചെയ്യാന്‍ എത്തിയില്ല. ആവശ്യത്തിന് ജലസേചന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മംഗോളികാലാ ഗ്രാമത്തിലുള്ള 41ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ആരും എത്താഞ്ഞത്.

ബോളിവുഡ് താരം രാജ് ബബ്ബാര്‍ കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടുന്ന മണ്ഡലമാണ് ഫത്തേപൂര്‍ സിക്രി. രാജ്കുമാര്‍ ചാഹര്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. തങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഗ്രാമവാസികള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും തീരുമാനം ഇത്ര കടുത്തതാണെന്ന് രാഷ്ട്രീയനേതാക്കള്‍ കരുതിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.