യുഎഇയിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ച് പൂട്ടിച്ചു

single-img
18 April 2019

യുഎഇയിലെ മുസാഫയിലെ മിദിന്‍ റെസ്റ്റോറന്റ് അടപ്പിച്ചു. ഭക്ഷണശാലയില്‍ കീടങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്ന് അബുദാബി ഫുഡ് കണ്ട്രോള്‍ അഥോറിറ്റി (എഡിഎഫ്‌സിഎ) അറിയിച്ചു.

കീട നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും അഥോറിറ്റി കണ്ടെത്തി. അനുയോജ്യമല്ലാത്ത താപനിലയിലുള്ള മുറിയിലാണ് റെസ്റ്റോറന്റിനല്‍ ഭക്ഷണം സൂക്ഷിച്ചിരുന്നത്. റെസ്റ്റോറന്റിറനു മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി എഡിഎഫ്‌സിഎ വക്താവ് റാഷിദ് അല്‍ ഖാസിമി പറഞ്ഞു.