എതിരാളി ആരായാലും ഞങ്ങള്‍ക്കൊപ്പം ഞങ്ങടെ മോദിജിയുണ്ട്; തുഷാറിന് വിജയം ഉറപ്പാണെന്നും പ്രീതി നടേശന്‍; വയനാട്ടില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് തുഷാറിന്റെ ഭാര്യ

single-img
18 April 2019

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വിജയം ഉറപ്പാണെന്ന് അമ്മയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയുമായ പ്രീതി നടേശന്‍. ഭൂരിപക്ഷം എത്രയെന്ന ചോദ്യത്തിന് അത് ദൈവത്തിന്റെ കൈയിലാണ് എന്നാണ് പ്രീതിയുടെ മറുപടി.

വയനാട്ടില്‍ മകന് വോട്ട് തേടി വന്നില്ലെങ്കിലും വെള്ളാപ്പള്ളി നടേശന്‍ എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞു വയ്ക്കുന്നുണ്ടെന്ന് പ്രതീ നടേശന്‍ പറഞ്ഞു. നടേശേട്ടന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ്. എസ്എന്‍ഡിപിയില്‍ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെട്ട ആളുകളുണ്ട്.

പലതരം ആശയഗതിക്കാരുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് നേരിട്ട് വന്നു വോട്ട് ചോദിക്കാനാവില്ലെന്നും പ്രീതി നടേശന്‍ പറഞ്ഞു. പോയ ഇടങ്ങളിലെല്ലാം നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് തുഷാറിന്റെ പത്‌നി ആശ പറഞ്ഞു. വയനാട്ടില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും ആശ വ്യക്തമാക്കി.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്