ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോപ്റ്റർ പരിശോധിച്ച് ഉദ്യോഗസ്ഥന് സസ്പെൻഷൻ

single-img
18 April 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തത് വിവാദമാകുന്നു. ഒ​ഡീ​ഷ​യി​ലെ സം​ബാ​ൽ​പു​ർ മ​ണ്ഡ​ല​ത്തി​ലെ നി​രീ​ക്ഷ​ൻ മു​ഹ​മ്മ​ദ് മൊ​ഹ്സി​നെ​തി​രേ​യാ​ണ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി.

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. സം​ബാ​ൽ​പൂ​രി​ൽ ബി​ജെ​പി റാ​ലി​ക്കെ​ത്തി​യ മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​താ​യി ഒ​ഡീ​ഷ​യി​ലെ ബി​ജെ​പി പ്ര​തി​നി​ധി സ്ഥി​രീ​ക​രി​ച്ചു. എ​സ്പി​ജി സു​ര​ക്ഷ​യു​ള്ള​വ​ർ​ക്കാ​യു​ള്ള മാ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി​യെ​ന്നും സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ മൊ​ഹ്സി​ൻ എ​ന്തു റോ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ വ​ഹി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണു മൊ​ഹ്സി​ൻ. ഇ​ദ്ദേ​ഹം ഉ​ത്ത​ര​വി​നോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.