പ്രായമായ തന്നെ സംരക്ഷിച്ചില്ല, അറിയാതെ പണം പിൻവലിച്ചു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ സ്വന്തം അമ്മയുടെ പരാതി

single-img
18 April 2019

ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മയുടെ പരാതി. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ കണ്ഠരര് മോഹനര്‍ പണം പിന്‍വലിച്ചെന്നും പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയില്‍  പറയുന്നു.

കേരള ഹൈക്കോടതിയിലാണ് മാതാവ് പരാതി നൽകിയിരിക്കുന്നത്. ബാങ്കില്‍ പോകാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.