കുവൈത്തില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്കു കനത്ത തിരിച്ചടി

single-img
18 April 2019

കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ ധനസാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. സമിതിയുടെ തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അതു മലയാളികളടക്കമുള്ള പ്രവാസികള്‍ക്കു കനത്ത തിരിച്ചടിയാകും.

നികുതി നിര്‍ദേശത്തെ സര്‍ക്കാരും പാര്‍ലമെന്റിന്റെ നിയമനിര്‍മാണ സമിതിയും നേരത്തെ എതിര്‍ത്തിരുന്നു. സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്നതാണ് ശുപാര്‍ശയെന്നു വ്യക്തമാക്കിയാണ് നിര്‍ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍ നികുതി നിര്‍ദേശം ഭരണഘടനയ്‌ക്കെതിരല്ലെന്നും നിയമലംഘനമല്ലെന്നുമാണ് ധന സാമ്പത്തിക കാര്യ സമിതിയുടെ അഭിപ്രായം. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. കുവൈത്തില്‍ എഴുപതു ശതമാനത്തോളം പ്രവാസികളാണെന്നാണ് റിപ്പോര്‍ട്ട്.