കേരളത്തിൽ കോൺഗ്രസിൻ്റെ ശത്രു സിപിഎം അല്ല, ബിജെപിയാണ്: കെ സി വേണുഗോപാൽ

single-img
18 April 2019

കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മല്ല, ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ, കോണ്‍ഗ്രസാണോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണമെണന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം.

അതേസമയം സംസ്ഥാനത്ത് സിപിഎമ്മുമായുള്ള സഹകരണം പ്രായോഗികമല്ലെന്നും,   പ്രധാനമത്സരം ഇടതുപക്ഷവുമായാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. അതിന്റെ പ്രതിഫലനമാണ് അഭിപ്രായ സര്‍വെകളില്‍ കണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.