14 വര്‍ഷത്തെ കാത്തിരിപ്പ്, കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ്

single-img
18 April 2019

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആണ്‍ കുഞ്ഞാണ് താരത്തിന് പിറന്നത്. പോസ്റ്റിന് താഴെ ടോവിനോ, സംയുക്ത മേനോന്‍, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം, റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങള്‍ ആശംസയുമായി എത്തിയിട്ടുണ്ട്. 2005 ലാണ് കുഞ്ചാക്കോ ബോബന്‍ വിവാഹിതനാകുന്നത്. പ്രിയ ആന്‍ സാമുവേല്‍ ആണ് കുഞ്ചാക്കാേ ബോബന്റെ പങ്കാളി.