സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യം: നടന്‍ ബിജു മേനോന്‍

single-img
18 April 2019

താന്‍ കണ്ടതില്‍ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നു നടന്‍ ബിജു മേനോന്‍. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോനൊപ്പം സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേരാനെത്തി. കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ എം.പി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന്‍ ഗോകുല്‍ തുടങ്ങിയവരും സംഗമത്തിലെത്തി.