മുമ്പും ചൂണ്ടയിട്ട് വലിയ മീനുകളെ ഞാൻ പിടിച്ചിട്ടുണ്ട്: ചൂണ്ടയിട്ട് മീൻ പിടിച്ച് കണ്ണന്താനത്തിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം

single-img
18 April 2019

തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. തേവര ഫെറിയിൽ പര്യടനത്തിന്റെ ഭാഗമായെത്തിയപ്പോഴാണ് കണ്ണന്താനം കായലിൽ ചൂണ്ടയിട്ടത്.

‘ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ഞാൻ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട് ‘- തൻ്റെ ചൂണ്ടയിടൽ കൗതുകത്തോടെ നോക്കിനിന്നവരോട് കണ്ണന്താനം പറഞ്ഞു. .

കഴിഞ്ഞദിവസം രാവിലെ അയ്യപ്പൻകാവ് അമ്പലനടയിൽ നിന്നാണ് കണ്ണന്താനത്തിന്റെ നാലാം വട്ട പര്യടനം ആരംഭിച്ചത്. ഇന്ന് പെസഹ വ്യാഴാഴ്ചയായതിനാൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തശേഷം രാവിലെ എട്ടിന് ചമ്പക്കരയിൽ നിന്ന് കതൃക്കാക്കരമണ്ഡലം പര്യടനം ആരംഭിക്കുമെന്നു ബിജെപി നേതാക്കൾ അറിയിച്ചു.