മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ഇടതുപക്ഷം വെറും കാഴ്ചക്കാർ മാത്രം: എ കെ ആൻറണി

single-img
18 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ ആണെന്ന് കോൺഗ്രസ് നേതാവ് എ കെ ആൻറണി. ഇപ്പോള്‍ ഇടതുപക്ഷം വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ കളിക്ക് പുറത്താണ്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറഞ്ഞാല്‍ അവരുടെ സഹായം വേണ്ടിവരുമെന്നും  അദ്ദേഹം പറഞ്ഞു.

കൊല്ലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കഷ്ടകാലമാണ്. മോദിയുടെ സര്‍ക്കാര്‍ വീണ്ടും വരരുതെന്നാഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കേരളം മതേതരകേരളമാണ്. യുഡിഎഫിന് സമ്പൂര്‍ണവിജയം ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

തെരഞ്ഞടുപ്പ് കേരളത്തിലെ  ഭരണം മാറാനാല്ലെങ്കിലും അവര്‍ക്ക് തെറ്റുതിരുത്താനാകാനെങ്കിലുമാകണം. തെരഞ്ഞടുപ്പില്‍ അവര്‍ക്ക് അടികിട്ടിയാല്‍ കഴിഞ്ഞ മൂന്ന വര്‍ഷത്തെ ഭരണമാവില്ല അടുത്ത വര്‍ഷങ്ങൡ. സര്‍ക്കാരിന്റെ അഹങ്കാരത്തിനും തന്‍പ്രമാണിത്വത്തിന് അവസാനമുണ്ടാകും. മോദിയുടെ ശൈലിതന്നെയാണ് പിണറായി തുടരുന്നതെന്നും ആന്റണി പറഞ്ഞു.