വേനല്‍ മഴ: എറണാകുളം ജില്ലയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

single-img
17 April 2019

കൊച്ചി: കനത്ത ചൂടിന് ആശാസമായി സംസ്ഥാനത്ത് വേനല്‍ മഴ എത്തിയെങ്കിലും അതും ദുരന്തമാകുന്നു. ഇന്ന് വൈകിട്ട് എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശികളായ മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് മലബാര്‍- തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ മരണം. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും പെയ്തു. തെക്കോട്ടുള്ള ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.