തൃശ്ശൂരിൽ ചായ ചൂടാക്കി നൽകാത്തതിന് അമ്മയെ തീ കൊളുത്തി; മകൻ അറസ്റ്റിൽ

single-img
17 April 2019

ചായ ചൂടാക്കി  നൽകാതിരുന്നതിന് അമ്മയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ മകൻ അറസ്റ്റിൽ . വെസ്റ്റ് കോമ്പാറ സ്വദേശി കയ്പുള്ളി വീട്ടിൽ ലീലയ്ക്കാണ്(53) പൊള്ളലേറ്റത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ(24)  പൊലീസ് അറസ്റ്റു ചെയ്തു.

വിഷുദിനത്തിൽ രാവിലെ 11നാണ് സംഭവം. വീട്ടിൽ ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.