വിമാന നിരക്കില്‍ കുത്തനെ വര്‍ധന: അഞ്ചിരട്ടിവരെ കൂട്ടി; ചെന്നൈ- കൊച്ചി ടിക്കറ്റിന് 29000 രൂപ

single-img
17 April 2019

ആഭ്യന്തര വിമാന നിരക്ക് കുത്തനെ ഉയര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെയാണ് മറ്റു വിമാനക്കമ്പനികള്‍ നിരക്കു കുത്തനെ വര്‍ധിപ്പിച്ചത്. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള നിരക്കില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.

ചെന്നൈ കൊച്ചി റൂട്ടില്‍ സാധാരണ നിലയില്‍ പരമാവധി 6000 രൂപ വരെയാണ് നിരക്കു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഈ റൂട്ടില്‍ നിരക്ക് 30000 രൂപയ്ക്കടുത്തെത്തി. ഉച്ചയ്ക്കുള്ള സര്‍വീസിന് 26000 രൂപയും വൈകിട്ട് 29000 രൂപയുമാണ് നിരക്ക്. അതേസമയം, കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.