ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ശോഭ സുരേന്ദ്രന്റെ കുത്തിയിരിപ്പ് സമരം

single-img
17 April 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പരാതി. പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎ പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.