സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് ചെറുക്കനും പെണ്ണും പുഴയിൽ വീണു: വീഡിയോ

single-img
17 April 2019

സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീഴുന്ന ചെറുക്കന്റെയും പെണ്ണിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്.

ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാൽ ഇരുവരും വേഗം എണീറ്റു വന്നു. സവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്‌സാണു ഈ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചത്.

ഒരു സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച രസകരമായ ബിഹൈൻഡ് ക്യാമറ സീൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു Roy Lawrence Tijin Othera

Posted by Weddplanner Wedding Studio on Saturday, April 13, 2019